2024 ഫെബ്രുവരിയിലെ വിജ്ഞാപന പ്രകാരം നടത്തിയ എംഎസ്സി മാത്തമാറ്റിക്സ് പ്രീവിയസ്, ഫൈനൽ മേഴ്സിചാൻസ് പരീക്ഷ (2002 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കു വാനുള്ള അവസാന തീയതി 2025 ഏപ്രിൽ 21. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ഐഎംകെ എംബിഎ ജനറൽ (ഈവനിംഗ് റെഗുലർ) 202527 ബാച്ച് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്നതും, സർക്കാർ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നും ആയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്ട്രീമിൽ, എംബിഎ ജനറൽ (ഈവനിംഗ് റെഗുലർ) (202527 ബാച്ച്) പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഇൻഡസ്ട്രി/സർവീസ് സെക്ടറിൽ ഓഫീസറായോ എക്സിക്യൂട്ടീവ് ആയോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. www.admissions.keralauniversity.ac.in എന്ന യൂണിവേഴ്സിറ്റി പോർട്ടൽ വഴി 09.05.2025 ന് 10 pm വരെ അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കും. പ്രസ്തുത തീയതിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുന്ന മുഴുവൻ അപേക്ഷാർഥികളെയും 17.05.2025 ന് നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും, ബിരുദ തലത്തിൽ ലഭിച്ച മാർക്ക് (80%), ഗ്രൂപ്പ് ഡിസ്കഷൻ (10%), പേഴ്സണൽ ഇന്റർവ്യൂ (10%) എന്നിവയുടെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് തയാറാക്കി 23.05.2025 ന് പ്രസിദ്ധീകരിക്കും. തുടർന്ന് 31.05.2025 ന് ഐഎംകെ യുടെ കാര്യവട്ടം കാന്പസിൽ കൗൺസിലിംഗ് നടത്തുന്നതും അതിൻപ്രകാരം ക്ലാസുകൾ ആരംഭിക്കുന്നതുമായിരിക്കും. രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1000/ രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 500/ രൂപയുമാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
(www.keralauniversity.ac.in ).
പരീക്ഷ വിജ്ഞാപനം
മൂന്നാം സെമസ്റ്റർ ബിടെക് ( 2013 സ്കീം 2014 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പുനഃക്രമീകരിച്ച പരീക്ഷ
2025 ഏപ്രിൽ 21ന് നടത്താനിരുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (പേപ്പർ II ഓപ്ഷണൽ I & II ) പരീക്ഷ 28 ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് പരീക്ഷയുടെയും ബികോം കൊമേഴ്സ് & ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ഏപ്രിൽ 2025 പരീക്ഷയുടെയും പ്രോജക്ട്/വൈവവോസി 2025 മേയ് 6, 7 തീയതികളിൽ നടത്തുന്നു. ബികോം കൊമേഴ്സ് & ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് പ്രാക്ടിക്കൽ 2025 മേയ് 8, 9 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ വൈവവോസി 28 മുതൽ മേയ് മൂന്നു വരെ സർവകലാശാല സെനറ്റ് ഹൗസ് കാന്പസിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎ/ബിഎ അഫ്സൽഉൽഉലാമ (ആന്വൽ സ്കീം പ്രൈവറ്റ് സ്റ്റഡി) റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ് പാർട്ട് മൂന്ന് (മെയിൻ & സബ്സിഡിയറി) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
29 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിഎ/ബികോം/ബിഎസ്സി കമ്പ്യൂട്ടർ സയൻസ്/ബിഎസ്സി മാത്തമാറ്റിക്സ്/ബിബിഎ/ബിസിഎ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).