2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംകോം(ഇന്റർനാഷണൽ ട്രേഡ്) ന്യൂജെനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രം അടയ്ക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഓഗസ്റ്റിൽ നടത്തിയ നാല്, ആറ്, എട്ട് സെമസ്റ്റർ, എട്ടാം സെമസ്റ്റർ (മേഴ്സിചാൻസ്) & പത്താം സെമസ്റ്റർ BFA (HI) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനഃമൂല്യനിർണയത്തിനും 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
2025 ജനുവരിയിൽ നടത്തിയ അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (APGDEC) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് റെഗുലർ/ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2021 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും, 2020 അഡ്മിഷൻ വിദ്യാർഥികൾ examsHYPERLINK "http://www.slcm.keralauniversity.ac.in/".keralauniversity.ac.in മുഖേനയും, 19 വരെ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
2025 ഏപ്രിലിൽ നടത്തുന്ന സിബിസിഎസ് ബികോം പരീക്ഷയോടനുബന്ധിച്ചുള്ള പ്രോജക്ടുകൾ കോളജുകൾ 2025 ഏപ്രിൽ 29 നോ അതിന് മുൻപായോ സമർപ്പിക്കണം. വൈവ പരീക്ഷകൾ 2025 മെയ് 2, 5 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ ഹോം സയൻസ്, പോളിമർ കെമിസ്ട്രി, പ്രാക്ടിക്കൽ/പ്രോജക്ട്/ വൈവവോസി പരീക്ഷകൾ മേയ് അഞ്ചുമുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013, 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/ വൈവവോസി പരീക്ഷകൾ മേയ് രണ്ടു മുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്സ് ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/ വൈവവോസി പരീക്ഷ 29 മുതൽ അതാത് പരീക്ഷ കേന്ദ്രത്തിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
24ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ 2024 അഡ്മിഷൻ, 2022 & 2023 സ്കീം സപ്ലിമെന്ററി) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റെഗുലർ ബിടെക് (2013 സ്കീം) അഞ്ചാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) അഞ്ചാം സെമസ്റ്റർ (ജനുവരി 2025), മൂന്നാം സെമസ്റ്റർ (ഫെബ്രുവരി 2025) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.