2024 മെയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ ഡിഗ്രി പരീക്ഷയുടെ പേപ്പറിന്റെ പ്രത്യേക പരീക്ഷ നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഡിസി സ്കൂൾ ഓഫ് മാനേജ്മെന്റ്, സിഎച്ച്എംഎം കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, അടൂർ, മാർത്തോമ ഇൻസ്റ്റിറ്റൂട്ട് ഓഫ്
ഇൻഫോർമേഷൻ ടെക്നോളജി, കൊല്ലം, എംഎസ്എൻ ഇൻസ്റ്റിറ്റുട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി എന്നീ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പരീക്ഷാർത്ഥികൾക്ക് അവരവരുടെ
സൗകര്യാർത്ഥം കേന്ദ്രങ്ങളിലൊന്ന് തെരെഞ്ഞെടുത്ത് പരീക്ഷ എഴുതാം. ഏഴിനു
ന് നടത്തുന്ന പരീക്ഷയിൽ ഹാജരാകാൻ സാധിക്കാത്ത പരീക്ഷാർത്ഥികൾക്ക് 22 ന് ഇതേ
കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
പരീക്ഷാഫലം
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഫിലോസഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 14 വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ഏപ്രിലിൽ നടത്തുന്ന എംഎ റഷ്യൻ (പാർട്ട്ടൈം മൂന്ന് വർഷ കോഴ്സ്) 20172020 ബാച്ചിന്റെ പ്രീവിയസ്, ഫൈനൽ പരീക്ഷകൾ 15 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
ഏഴാം സെമസ്റ്റർ ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം 2014 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി/ബി.കോം. ഏപ്രിൽ 2025 പരീക്ഷകളുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി പരീക്ഷകൾ 2025 മേയ് 2 മുതൽ 9 വരെ വിവിധ കോളേജുകളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അപേക്ഷിക്കാം
നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ മാർക്ക്
മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര നിയമ വിദ്യാർത്ഥികൾക്കും (2021 അഡ്മിഷൻ) കൂടാതെ പഞ്ചവത്സര നിയമ വിദ്യാർത്ഥികൾക്കും (2019 അഡ്മിഷൻ) കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവരും, പരീക്ഷ വിജയിക്കാൻ സാധിക്കാത്ത ഇന്റേണൽ മാർക്ക് പത്തിൽ കുറവുള്ളവർക്കും
അപേക്ഷിക്കാം. ഒരു പേപ്പറിന് 525/ രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2100/
രൂപ അടക്കേണ്ടതാണ് ഇതിൽ 105/ രൂപ സർവകലാശാല ഫണ്ടിൽ (ഗഡഎ) അടക്കേണ്ടതാണ്. ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നിശ്ചിത അപേക്ഷാഫോറം പ്രിൻസിപ്പാളിന്റെ അനുമതിയോടുകൂടി മേയ് അഞ്ചിനോ അതിനു മുന്പോ സർവകലാശാലയിൽ സമർപ്പിക്കണം. അപേക്ഷ ഫോറവും മറ്റു വിശദവിവരങ്ങളും യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ .
അപേക്ഷ ക്ഷണിച്ചു
മാവേലിക്കരയിൽ പ്രവർത്തിക്കുന്ന രാജാ രവി വർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവ്. യോഗ്യത: ആർട്ട് ഹിസ്റ്ററിയിൽ 55% മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദം. പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, രാജാ രവി വർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ്, മാവേലിക്കര, പിൻ 690101എന്ന വിലാസത്തിൽ 2025 ഏപ്രിൽ 22 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.