വിവിധ പഠനവകുപ്പുകളിലെ പിജി, എംടെക്, കോഴ്സുകൾക്കായുളള പ്രവേശനത്തിനുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. യോഗ്യത:50% മാർക്കോടെയുളള ബിരുദം. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷകൾ
വഴി സമർപ്പിക്കാം. അപേക്ഷാഫീസ്: 2000/ രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. വിശദവിവരങ്ങൾക്ക്: 0471 2308328. ഇമെയിൽ:
[email protected] വിദ്യാർഥികൾക്കുള്ള വിവിധ ഓണ്‍ലൈൻ സേവനങ്ങൾ വിദ്യാർഥി സൗഹൃദ സേവനങ്ങളുടെ ഭാഗമായി നിലവിൽ വന്ന താഴെ പറയുന്ന ഓണ്‍ലൈൻ സേവനങ്ങൾ 2025 മേയ് 15 വരെ ഓണ്‍ലൈനായും ഓഫ് ലൈനായും തുടരും.
1 എലിജിബിലിറ്റി സർട്ടിഫിക്കറ്റ്
2 മൈഗ്രേഷൻ സർട്ടിഫിക്കറ്റ്
3. ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്സ്
4 പ്രോഗ്രാം ക്യാൻസലേഷൻ സർട്ടിഫിക്കറ്റ്
5 ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്
6. സ്പെഷ്യൽ സർട്ടിഫിക്കറ്റ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് (വിദ്യാർഥികൾക്ക് )
7. മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ്
8 ടി സി നോട്ട് ഇഷ്യൂഡ് (പ്രൈവറ്റ് കാൻഡിഡേറ്റ്സ്)
9 സ്പെഷ്യൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റ്
10. സ്പെഷ്യൽ സർട്ടിഫിക്കറ്റ് ഇന്റേണൽ ഇക്വലൻസി സർട്ടിഫിക്കറ്റ്
11 കോളജ് ക്യാൻസൽ സർവകലാശാല ഉത്തരവ്
ടൈംടേബിൾ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി., ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ, ബിവോക് എന്നീ സിബിസിഎസ്എസ് (സിആർ) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം 2025 ഏപ്രിലിൽ നടത്തുന്ന എംഎ റഷ്യൻ (പാർട്ട്ടൈം 3 വർഷം) 20172020 ബാച്ചിന്റെ പ്രീവിയസ്, അവസാന വർഷ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബിഎ/ബികോം/ബിഎസ്സി കന്പ്യൂട്ടർസയൻസ്/ബിഎസ്സി മാത്തമാറ്റിക്സ്/ ബിബിഎ/ബിസിഎ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ചും, ആറും സെമസ്റ്റർ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020/2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ മുതൽ 2019 അഡ്മിഷൻ വരെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .