2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ (Human Resource Management) PG (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ
മുഖേന വിദ്യാർഥികൾക്ക് ഓണ്‍ലൈനായി ഏപ്രിൽ ഏഴുവരെ സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സുവോളജി ന്യൂജൻ പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ നാലുമുതൽ അതാത് കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
ടൈംടേബിൾ
ആറാം സെമസ്റ്റർ ബിഎ/ ബിഎസ്സി/ ബികോം ന്യൂ ജനറേഷൻ ഡബിൾ csയിൻ ഏപ്രിൽ 2025 ഡിഗ്രി പരീക്ഷകളുടെ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020&2021 അഡ്മിഷൻ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല പഠനവകുപ്പുകളിലെ പിജി, എംടെക് 2025 2026 പ്രവേശന പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കേരളസർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പിജി, എംടെക്, കോഴ്സുകൾക്കായുളള പ്രവേശനത്തിനുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. യോഗ്യത: 50 ശതമാനം മാർക്കോടെയുളള ബിരുദം. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷകൾ വഴി ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷാഫീസ്: 2000/ രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ 30. വിശദവിവരങ്ങൾക്ക്: 0471 2308328. ഇമെയിൽ:[email protected]