2024 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഡ് പരീക്ഷ (2022 സ്കീം റെഗുലർ, 2018 സ്കീം റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ഏപ്രിൽ 25വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ രണ്ടാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020, 2021 & 2022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ഏപ്രിൽ 03 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2008 സ്കീം 2008 2012 അഡ്മിഷൻ, പാർട്ട്ടൈം & 2003 സ്കീം ട്രാൻസിറ്ററി വിദ്യാർഥികൾ) മേഴ്സിചാൻസ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in ).
ഓണ്‍ലൈൻ അപേക്ഷ ക്ഷണിക്കുന്നു
വിവിധ മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ (UIMs) എംബിഎ (ഫുൾടൈം) കോഴ്സിലേക്കുള്ള 202526 വർഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്നു. അവസാന തീയതി 2025 ഏപ്രിൽ 19 രാത്രി 10 മണി. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക (www.admissions.keralauniversity.ac.in )