2024 ആഗസ്റ്റിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ ബിഎസ്സി ബോട്ടണി &ബയോടെക്നോളജി (247), ബിഎസ്സി ബയോകെമിസ്ട്രി &ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ബിഎസ്സി ബയോടെക്നോളജി മൾട്ടിമേജർ 2 (ബി) (350) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരി ശോധനയ്ക്കും 20 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
2024 ഫെബ്രുവരിയിൽ നടത്തിയ രണ്ട്, നാല് സെമസ്റ്റർ ബിഎസ്സി ബോട്ടണി &ബയോടെക്നോളജി (റീസ്ട്രക്ചേർഡ്), നാല്, ആറ് സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (വൊക്കേഷണൽ), രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോകെ മിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റീസ്ട്രക്ചേർഡ്) (മേഴ്സി ചാൻസ് 2000 2009 അഡ്മിഷൻ) ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ രണ്ട്, ആറ് സെമസ്റ്റർ ബിഎസ്സി ഫിസിക്സ് &കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റീസ്ട്രക്ചേർഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എ സ് ബിസിഎ (332) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) ജനുവരി 2025 പരീക്ഷയുടെ പ്രാക്ടിക്കൽ20 മുതൽ 25 വരെ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസിന്റെ പ്രാക്ടിക്കൽ 2025 മാർച്ച് 24 മുതൽ 27 വരെ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ സിആർസിബിസിഎസ്എസ്2 (യ), ബിഎസ്സി. കന്പ്യൂട്ടർ സയൻസ് (320), (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2019 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) ജനുവരി 2025 പരീക്ഷകളുടെ പ്രാക്ടിക്കൽ 17 മുതൽ നടത്തും. യുഐടി അടൂരിലെ വിദ്യാർഥികൾക്ക് അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസസിലും യുഐടി വെള്ളറടയിലെ വിദ്യാർഥികൾക്ക് വാഴിച്ചൽ ഇമ്മാനുവൽ കോളജിലുമാണ് പരീക്ഷാകേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്ന ത്. മറ്റ് പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.