2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ബിഎസ്സി. ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബിസിഎ റീസ്ട്രക്ചേർഡ് (മേഴ്സിചാൻസ് 2000 2009 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ് ബികോം (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം. സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ സർവകലാശാല ഓഫീസിൽ ഹാജരാകേണ്ട തീയതി സംബന്ധിച്ച വിവരം പത്രക്കുറ്റിപ്പിൽ അല്ലെങ്കിൽ സർവകലാശാല വെബ്സൈറ്റ് മുഖേന അറിയിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വേർ ഡെവലപ്മെന്റ് (351) കോഴ്സുകളുടെ പ്രാക്ടിക്കൽ 20 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ഓഗസ്റ്റിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2020 സ്കീം) ഇൻഫർമേഷൻ ടെക്നോളജി, കന്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 മാർച്ച് 11 മൂതൽ 14 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ C.sP. VII സെക്ഷനിൽ ഹാജരാകേണ്ടതാണ്.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ് അപേക്ഷ ക്ഷണിക്കുന്നു
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് (25 & 26 ബാച്ചുകൾ) അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്ടു/തത്തുല്യം. ഫീസ്: 3000/, കാലാവധി : 3 മാസം. അപേക്ഷാഫോം www.arabicku.in ലും പഠന വകുപ്പ് ഓഫീസിലും ലഭ്യമാണ്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ശനി രാവിലെ 10ന് കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക്: 9633812633/04712308846 (ഓഫീസ്).
വോട്ടർ പട്ടികകൾ പ്രസിദ്ധീകരിച്ചു
കേരളസർവകലാശാല യൂണിയൻ (202425) ഭാരവാഹികളുടെയും സെനറ്റ്/സ്റ്റുഡന്റ്സ് കൗണ്‍സിലിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വോട്ടർ പട്ടികകൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.