2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ്
(റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി
2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 &2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസി
ദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
ടൈംടേബിൾ
2025 മാർച്ച് 24, ഏപ്രിൽ ഏഴ് തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, നാല് വർഷ ബിഎഫ്എ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
അഞ്ച്, ഏഴ് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി) മാർച്ച് 2025 ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 മാർച്ചിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎംസിജെ/എംഎഎച്ച്ആർഎം/എംറ്റിറ്റിഎം (ന്യൂജെനറേഷൻ കോഴ്സുകൾ) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2022 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 17 ന് ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
അറബിക് വിഭാഗം നടത്തി വരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ) ഒൻപതാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേഴ്സ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കന്റ് ഭാഷ യായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം/ഫാളിൽ), ഫീസ്: 6,500/, സീറ്റുകൾ: 15.
അപേക്ഷാഫോമും വിശദവിവരങ്ങളും കാര്യവട്ടത്തുള്ള അറബിക് പഠന വകുപ്പിലും അറബിക്
വിഭാഗത്തിന്റെ വെബ്സൈറ്റിലും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 മാർച്ച് 17. ഫോണ്‍: 0471 2308846, 9562722485.