കേരളസർവകലാശാല അറിയിപ്പ്.....
കേരളസർവകലാശാല കാര്യവട്ടം ഫിസിക്സ് പഠന വകുപ്പിൽ ഒരുവർഷക്കാലയളവുള്ള
പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒരൊഴിവുണ്ട്. പ്രതിമാസ വേതനം: 20,000/ രൂപ. പ്രായപരിധി: 27 വയസ്സ്. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിസിക്സിൽ ബിരുദാനന്തര ബിരുദം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡോ.ആർ.പി.അശ്വതി, പ്രിൻസിപ്പൾ ഇൻവെസ്റ്റിഗേറ്റർഫാക്കൽറ്റി പ്രോഗ്രാം, ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്സ്, കേരളസർവകലാശാല, കാര്യവട്ടം, തിരുവനന്തപുരം 695581 എന്ന വിലാസത്തിൽ 25 നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക (https://www.keralauniversity.ac.in/jobs).