2024 ജൂലൈയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ പഞ്ചവർഷ എംബിഎ(ഇന്റഗ്രേറ്റഡ്) (2015 സ്കീം റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏഴ്.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
2024 ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ എൽഎൽഎം (2021 സ്കീം &പ്രയർ ടു 2021 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷകൾ 15 ന് മുൻപായി സർവകലാശാല ഓഫീസിൽ ഓഫ്ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബി.കോം(റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.