വിദ്യാർഥി സൗഹൃദ സേവനങ്ങൾ തുടരും
കേരളസർവകലാശാല വിദ്യാർഥി സൗഹൃദ സേവനങ്ങളുടെ ഭാഗമായി 2024 ഡിസംബർ 10 മുതൽ നിലവിൽ വന്ന താഴെപ്പറയുന്ന ഓണ്‍ലൈൻ സേവനങ്ങൾ 2025 മാർച്ച് 31 വരെ ഓണ്‍ലൈനായും ഓഫ്ലൈനായും തുടരും.
1. എലിജിബിലിറ്റി സർട്ടിഫിക്കറ്റ്
2. മൈഗ്രേഷൻ സർട്ടിഫിക്കറ്റ്
3. ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്സ്
4. പ്രോഗ്രാം ക്യാൻസലേഷൻ സർട്ടിഫിക്കറ്റ്
5. ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്
6. സ്പെഷൽ സർട്ടിഫിക്കറ്റ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് (വിദ്യാർഥികൾക്ക്)
7. മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ്
8. ടി.സി. നോട്ട് ഇഷ്യൂഡ് (പ്രൈവറ്റ് ക്യാൻഡിഡേറ്റ്സ്)
9. സ്പെഷ്യൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റ്
10. സ്പെഷൽ സർട്ടിഫിക്കറ്റ് ഇന്േറണൽ ഇക്യുലൻസി സർട്ടിഫിക്കറ്റ്
11. കോളജ് ട്രാൻസ്ഫർ സർവകലാശാല ഉത്തരവ്
പരീക്ഷാവിജ്ഞാപനം
എട്ടാം സെമസ്റ്റർ ബി.ടെക്. (2008 സ്കീം മേഴ്സിചാൻസ് 2008 2012 അഡ്മിഷൻ) (പാർട്ട്ടൈം & 2003 സ്കീം ട്രാൻസിറ്ററി വിദ്യാർഥികൾ ഉൾപ്പെടെ) മാർച്ച് 2025 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രസ്തുത പരീക്ഷയുടെ പരീക്ഷാകേന്ദ്രം തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
പരീക്ഷാഫീസ്
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ/ ബിഎസ്സി/ ബികോം/ ബിബിഎ/ ബിസിഎ/ ബിപിഎ/ ബിഎംഎസ്/ ബിഎസ്ഡബ്ല്യൂ/ ബിവോക് എന്നീ സിബിസിഎസ്എസ് (സിആർ) (റഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ & മെഴ്സിചാൻസ് 20132019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 10 വരെയും 150/ രൂപ പിഴയോടെ 13 വരെയും 400/ രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ ബിഎച്ച്എംസിടി) മാർച്ച് 2025 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ 13വരെ അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മികച്ച ലൈബ്രേറിയനുള്ള ഡോ.ജി.ദേവരാജൻ അവാർഡിന്
അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്ട്മെന്റിലെ അലുംനൈ അസോസിയേഷൻ (AADLIS) പൂർവ വിദ്യാർഥികളിൽ നിന്ന് മികച്ച ലൈബ്രേറിയനുള്ള 2022, 2023, 2024 വർഷത്തെ ജി. ദേവരാജൻ എൻഡോവ്മെന്റ് അവാർഡിന് അപേക്ഷകൾ/ നാമനിർദേശങ്ങൾ ക്ഷണിക്കുന്നു.
അപേക്ഷകർക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉയർന്ന യോഗ്യതകൾ, പ്രസിദ്ധീകരണങ്ങൾ (പുസ്തകങ്ങൾ/ ജേണൽ ലേഖനങ്ങൾ മുതലായവ), പങ്കെടുത്ത/ പേപ്പർ അവതരിപ്പിച്ച/ അധ്യക്ഷത വഹിച്ച/ സംഘടിപ്പിച്ച സെമിനാറുകൾ, മറ്റു തുടർ വിദ്യാഭ്യാസ പരിപാടികൾ, ലൈബ്രറി പ്രഫഷണൽ എന്ന നിലയിൽ നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങൾ, മേഖലയിൽ സംഘടിപ്പിച്ച വിജ്ഞാന വ്യാപന പരിപാടികൾ, കോർപ്പറേറ്റ് ജീവിതം/സമൂഹത്തിലേക്കുള്ള സംഭാവനകൾ എന്നിവയുടെ വിശദാംശങ്ങൾ അപേക്ഷയിൽ ഉൾപെടുത്തേണ്ടതാണ്. അപേക്ഷകൾ “ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കേരളസർവകലാശാല, ഒന്നാം നില സർവകലാശാല ലൈബ്രറി, പാളയം (പിഒ), തിരുവനന്തപുരം 695034” എന്ന വിലാസത്തിൽ 10ന് മുന്‍പ് ലഭിക്കണം. വിശദാംശങ്ങൾക്കായി ഫോൺ: 9496812295.