2025 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തുന്ന ഒന്നാം വർഷ ബിഎഫ്എ(ഇന്റഗ്രേറ്റഡ്), അവസാന വർഷ ബിഎഫ്എ (പെയിന്റിംഗ്, സ്കൾപ്ച്ചർ, അപ്ലൈഡ് ആർട്) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ഏപ്രിൽ ഏഴിനു തുടങ്ങുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി എ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
എസ്. അതുൽ(ഇസ്ലാമിക് ഹിസ്റ്ററി), ആർ.സുനിത (സോഷ്യൽ വർക്ക്), ആര്യ എസ്. വിജയൻ (സംസ്കൃതം), വി.ഗോവിന്ദൻകുട്ടി (ജിയോഗ്രഫി), വിശാഖ് വി. മോഹൻ, ബി.ജ്യോതിഷ്, സുസ്മി അന്ന തോമസ് (ഫിസിക്സ്), രശ്മി സുകുമാരൻ (കന്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫോർമാറ്റിക്സ്), യു.ശരണ്യ, എൽ. സുനിത നായർ,എസ്.ശ്രീവിദ്യ(ഇക്കണോമിക്സ്), സ്വാതി ഭാസി (പൊളിറ്റിക്കൽ സയൻസ്), പി.കെ., അഷറഫ് , എ.പി. ഹംസത്തലി (അറബിക്), പി.പി.നിധി കൃഷ്ണ, ജി.ഗോപിഷ് , കെ.ബി. ആദർശ്, നയന പ്രഭാഷ് (കൊമേഴ്സ്), കെ. മുഹമ്മദ് അഷറഫ് (ലിൻഗ്വിസ്റ്റിക്സ്), എം.ആര്യ പ്രഭ, എം. ആർ.ഹരികൃഷ്ണൻ, മോനിഷ മോഹൻ, എസ്.അഭിലാഷ് (ബോട്ടണി), എസ്.ആർ. അരുൾ രാജ സെൽവൻ(ഹിസ്റ്ററി), എച്ച്.പി. നിശാന്ത് (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്), മേഴ്സി ജോയ് സെബാസ്റ്റ്യൻ (സൈക്കോളജി), ജെനി ജേക്കബ് (മാത്തമാറ്റി ക്സ്), സി.എൽ.ലക്ഷ്മി, സന്ധ്യ സുധാകരൻ,ബി.ഷൈനി(കെമിസ്ട്രി), എസ്.ജി. സുജിത ലക്ഷ്മി (ഹിന്ദി), വി.എസ്. രമ്യ (സുവോളജി), ബി. ഷെഫിൻ (ബയോടെക്നോളജി), എച്ച്.സൗമ്യ ബാബു (ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്) എന്നിവർക്ക് പിഎച്ച്ഡി നൽകുന്നതിന് കേരളസർവകലാശാല സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി.