2024 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് & സ്കൾപ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 മാർച്ച് ഏഴുവരെ അപേക്ഷിക്കാം.
2024 ഫെബ്രുവരിയിൽ നടത്തിയ രണ്ട്, നാല്, ആറ് സെമസ്റ്റർ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (റീസ്ട്രക്ചേർഡ്) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 മാർച്ച് ഒന്നുവരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ജനുവരി 16ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസിന്റെ PS 513 Indian Government and Politics എന്ന പേപ്പറിന്റെ പരീക്ഷ 28 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ 2024 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020, 2021, 2022 അഡ്മിഷൻ) ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ മാർച്ച് മൂന്നിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മാർച്ച് 25 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020, 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ മാർച്ച് നാല് വരെയും 400 രൂപ പിഴയോടെ മാർച്ച് ആറ് വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ഹാൾടിക്കറ്റ്
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ബികോം പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം. ഹാൾടിക്കറ്റ് ഇല്ലാത്ത വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.
ടൈംടേബിൾ
മാർച്ച് 10ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽഎം ബിരുദ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2018 സ്കീം), 2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (പാർട്ട്ടൈം റീസ്ട്രക്ചേർഡ് 2013 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 25 മുതൽ 28 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ C.sP. VII സെക്ഷനിൽ ഹാജരാകണം.
പൂർവ വിദ്യാർഥി സംഗമം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് ഈ വർഷത്തെ പൂർവ വിദ്യാർഥി സംഗമം ഇന്നു രാവിലെ 10 മുതൽ കോളജ് കാന്പസിലെ ഗോർഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ നടത്തും.
ഫുട്ബോൾ പരിശീലനത്തിന് വേണ്ടിയുള്ള സെലക്ഷൻ ട്രയൽ
ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ 14 മുതൽ 17 വയസുവരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി ഫുട്ബോൾ പരിശീലനത്തിന് വേണ്ടിയുള്ള സെലക്ഷൻ ട്രയൽ 26ന് രാവിലെ ഏഴിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0471 2306485, 7550300605, 7994759331. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.