വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ നടത്തിയ എംഎ ഹിന്ദി പ്രീവിയസ് & ഫൈനൽ (മേഴ്സിചാൻസ് 2003 2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി & എംഎസ്സി സൈക്കോളജി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് exams.keralauniversity.ac.in മുഖേന 2025 ഫെബ്രുവരി 17 വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പ്രാക്ടിക്കൽ
2024 ഡിസംബറിൽ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റർ ബിവോക് സോഫ്റ്റവേർ ഡെവലപ്മെന്റ് (351) കോഴ്സിന്റെ പ്രാക്ടിക്കൽ 14 ന് അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ഫെബ്രുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിടി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
റെഗുലർ ബിടെക് ആറാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2008 സ്കീം) നാലാം സെമസ്റ്റർ ഡിസംബർ 2024, ആറാം സെമസ്റ്റർ നവംബർ 2024 എന്നിവയുടെ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മാർച്ചിൽ നടത്തുന്ന അഞ്ച്, ഏഴ് സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 12 മുതൽ 14 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. VII സെക്ഷനിൽ ഹാജരാകണം.