വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഫെബ്രുവരി 12 ന് നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ എംബിഎ(സപ്ലിമെന്ററി2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ “റിസർച്ച് മെത്തേഡ് ഓഫ് മാനേജേർസ്” എന്ന പേപ്പർ14 ലേക്ക് മാറ്റി. മറ്റ് പരീക്ഷകൾക്കും പരീക്ഷ കേന്ദ്രത്തിനും മാറ്റമില്ല.
പരീക്ഷാഫലം
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎ അറബിക്, എംഎസ്സി ബയോടെക്നോളജി, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (മേഴ്സിചാൻസ്) പരീക്ഷഫാലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ 10 വരെ ഓണ്ലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
കുളത്തൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ബയോകെമിസ്ട്രി ഡിസംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
അന്പലത്തറ നാഷണൽ കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ
സിബിസിഎസ്എസ് ബികോം ഡിസംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു.
പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷയുടെ മാത്തമാറ്റിക്സ് പ്രാക്ടിക്കൽ പരീക്ഷകൾ ആറ് മുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
ടൈംടേബിൾ
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ കോഴ്സുകളുടെ പ്രോജക്ട്വൈവവോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിടി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.