പ്രൈവറ്റ് രജിസ്ട്രേഷൻ; തീയതി നീട്ടി
20242025 അക്കാദമിക വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/
ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ/ബികോം അഡീഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 31 വരെ നീട്ടി. ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സു കൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/ രൂപ പിഴയോടെയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150/ രൂപ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാലയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ.
പരീക്ഷാഫലം
2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2020 അഡ്മിഷൻ) ഫെബ്രുവരി 2025 ബിരുദ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ക്ലാസുകൾ 20 ന് തുടങ്ങും
സിബിസിഎസ്എസ്/കരിയർ റിലേറ്റഡ് ബിരുദ പ്രോഗ്രാമുകളുടെ (റെഗുലർ 2023 അഡ്മിഷൻ) നാലാം സെമസ്റ്റർ ക്ലാസുകൾ 20 മുതൽ ആരംഭിക്കും.
പ്രാക്ടിക്കൽ/വൈവവോസി
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 28 ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽഫെബ്രുവരി 06 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
ടൈംടേബിൾ
2024 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക്.(സപ്ലിമെന്ററി 2013 സ്കീം), (സെഷണൽ ഇംപ്രൂവ്മെന്റ് 2008 &2013 സ്കീം), യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ സപ്ലിമെന്ററി വിദ്യാർഥികൾ (2017 അഡ്മിഷൻ വരെ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ബിരുദ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 23 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.