2024 ജൂലൈയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ)
ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (ന്യൂജെനറേഷൻ കോഴ്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 14 വരെ ഓണ്ലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡുംഹാൾടിക്കറ്റുമായി 17 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാക്കണം.
പരീക്ഷാകേന്ദ്രം
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിആർസിബിസിഎസ്എസ് 2(യ) ബിഎസ്സി. കന്പ്യൂട്ടർ സയൻസ് (320) (സപ്ലിമെന്ററി 20202023 അഡ്മിഷൻ, മേഴ്സിചാൻസ് 20132018 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ 13 ന് നടത്തും. ചേർത്തല നൈപുണ്യസ്കൂൾ ഓഫ് മാനേജ്മെന്റ്, ആലപ്പുഴ യൂഐടി എന്നീ കോളജുകളിലെ വിദ്യാർഥികൾക്ക് ചേർത്തല എസ്എൻ കോളേജും, ആയൂർ മാർത്തോമാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊല്ലം യുഐടി എന്നീ കോളജുകളിലെ വിദ്യാർഥികൾക്ക് കൊട്ടാരക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസസും, വാഴിച്ചാൽ ഇമ്മാനുവൽ കോളജ്, നെയ്യാറ്റിൻകര യുഐടി എന്നീ കോളജുകളിലെ വിദ്യാർഥികൾക്ക് ധനുവച്ചപുരം കോളജ് ഓഫ് അപ്ലൈഡ് സയൻസസും, പെരിശ്ശേരി കോളജ് ഓഫ് അപ്ലൈഡ് സയൻസസിലെ വിദ്യാർഥികൾക്ക് കാർത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസസും, പിരപ്പൻകോട് യുഐടിയിലെ വിദ്യാർഥികൾക്ക് കുറവൻകോണം യൂഐടിയിലുമായാണ് പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.