പരീക്ഷ പുനഃക്രമീകരിച്ചു
ഇന്ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ഡിഗ്രി പരീക്ഷയുടെ ഇന്നത്തെ പേപ്പർ ക ഓപ്ഷൻ 20 ലേക്ക് മാറ്റി. മറ്റുള്ള തീയതികളിലെ പരീക്ഷകൾക്കോ പരീക്ഷ സെന്ററിനോ സമയത്തിനോ മാറ്റമില്ല.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
13ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (2015 സ്കീം റെഗുലർ 2024 അഡ്മിഷൻ, ഇന്പ്രൂവ്മെന്റ്/ സപ്ലിമെന്ററി 2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബിബിഎ/ ബിസിഎ/ ബിഎ/ ബിഎസ്സി/ ബികോം/ ബിപിഎ/ ബിഎസ്ഡബ്ല്യൂ/ ബിവോക്/ ബിഎംഎസ്, ജൂലൈ 2024 കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്/ ഹാൾടിക്കറ്റുമായിനാളെ മുതൽ17 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
തെരഞ്ഞെടുപ്പ് വിജ്ഞാപനം
യൂണിയൻ അക്കൗണ്ട്സ് കമ്മിറ്റിയിലേക്കുള്ള മൂന്ന് സെനറ്റ് പ്രതിനിധികളുടെയും, കേരള കാർഷിക സർവ്വകലാശാല ജനറൽ കൗണ്‍സിലിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെയും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.