2025 ജനുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിപിഎ മ്യൂസിക് (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിംഗ് &റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സിലേക്ക് അപേക്ഷിക്കുവാനുള്ള തീയതി ദീർഘിപ്പിച്ചു. ഹിന്ദി പഠന വകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിംഗ് &റിപ്പോർട്ടിംഗ് ഇൻ ഹിന്ദി’ പാർട്ട്ടൈം കോഴ്സിലേക്ക് (20242025) അഡ്മിഷന് വേണ്ടി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 15 വരെ ദീർഘിപ്പിച്ചു. യോഗ്യത: ഹിന്ദി ഒരു വിഷയമായി പഠിച്ച ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജനുവരി 15. ഫോണ് നന്പർ: 9446183785, 8590208673, 04742308649.