കേരളസർവകലാശാലയുടെ വിവിധ സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈനിൽ
കേരളസർവകലാശാല വിദ്യാർഥി സൗഹൃദ സേവനങ്ങളുടെ ഭാഗമായി 10.12.2024 മുതൽ നിലവിൽ വന്ന താഴെപ്പറയുന്ന ഓണ്‍ലൈൻ സേവനങ്ങൾ 31.01.2025 വരെ ഓണ്‍ലൈനായും ഓഫ് ലൈനായും തുടരും.
1) എലിജിബിലിറ്റി സർട്ടിഫിക്കറ്റ്
2) മ്രൈഗേഷൻ സർട്ടിഫിക്കറ്റ്
3) ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്സ്
4) പ്രോഗ്രാം കാൻസലേഷൻ സർട്ടിഫിക്കറ്റ്
5) ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്
6) സ്പെഷൽ സർട്ടിഫിക്കറ്റ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് (വിദ്യാർഥികൾക്ക്)
7) മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ്
8) ടിസി നോട്ട് ഇഷ്യൂഡ് (പ്രൈവറ്റ് ക്യാൻഡിഡേറ്റ്സ്)
9) സ്പെഷൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റ്
10) സ്പെഷൽ സർട്ടിഫിക്കറ്റ് ഇന്റേണൽ ഇക്യുലൻസി സർട്ടിഫിക്കറ്റ്
11) കോളജ് ട്രാൻസ്ഫർ സർവകലാശാല ഉത്തരവ്
പരീക്ഷാ വിജ്ഞാപനം
ബിടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് നാലാം സെമസ്റ്റർ 2008
സ്കീം സപ്ലിമെന്ററി/മേഴ്സിചാൻസ് ഡിസംബർ 2024 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 &2022 അഡ്മിഷൻ) (2020 സ്കീം), ഫെബ്രുവരി 2025 പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
പിഴകൂടാതെ ആറുവരെയും 150 രൂപ പിഴയോടെ ഒൻപതുവരെയും 400 രൂപ
പിഴയോടെ 13 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ