പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2024 ഡിസംബർ 16 ന് ആരംഭിച്ച അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ്/സിആർസിബിസിഎസ്എസ്. (ഡബിൾ മെയിൻ ഉൾപ്പെടെ)/ബിഎ ഓണേഴ്സ് ഡിഗ്രി പരീക്ഷകളിൽ 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 08 വരെയുള്ള പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഡിസംബർ 10 ന് ആരംഭിച്ചതും 12 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്ന്, രണ്ട് സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷാകേന്ദ്രത്തിനോ
സമയത്തിനോ മാറ്റമില്ല.
ക്ലാസുകൾ ആരംഭിക്കുന്നു
സിബിസിഎസ്എസ്/കരിയർ റിലേറ്റഡ്/ഡബിൾ മെയിൻ ബിരുദ പ്രോഗ്രാമുകളുടെ (റെഗുലർ 2022 അഡ്മിഷൻ) ആറാം സെമസ്റ്റർ ക്ലാസ്സുകൾ 30 മുതൽ ആരംഭിക്കും.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി ജൂണ്‍ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 30, 31 തീയതികളിൽ റീവാലുവേഷൻ വിഭാഗത്തിൽ എത്തണം.
വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
യൂണിയൻ അക്കൗണ്ട്സ് കമ്മിറ്റിയിലേക്കുള്ള മൂന്ന് സെനറ്റ് പ്രതിനിധികളുടെയും, കേരള കാർഷികസർവകലാശാല ജനറൽ കൗണ്‍സിലിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെയും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വോട്ടർ പട്ടികകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.