പരീക്ഷ തീയതി പുനഃക്രമീകരിച്ചു
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഡിസംബർ 12, 17, 19, 31 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ യഥാക്രമം 2025 ജനുവരി 10, 16, 21, 23 തീയതികളിലേക്കും, 2025 ജനുവരി 06, 08, 10, 13, 15 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ യഥാക്രമം 2025 ജനുവരി 27, 29, 31 ഫെബ്രുവരി 03, 05 തീയതികളിലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ
സമയത്തിനോ മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
2025 ജനുവരിയിൽ നടത്തുന്ന നാലാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം സപ്ലിമെന്ററി 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം സപ്ലിമെന്ററി 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് അപേക്ഷ ക്ഷണിക്കുന്നു
കേരളസർവകലാശാലയുടെ കീഴിലുള്ള ന്ധഡിപ്പാർട്ട്മെന്റ് ഓഫ് ലോ’ യിൽ പിജി ഡിപ്ലോമ
ഇൻ ഹ്യൂമൻ റൈറ്റ്സ് കോഴ്സിലേക്ക് (റെഗുലർ) 202425 അഡ്മിഷന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധിയില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 22. വിശദവിവരങ്ങളും അപേക്ഷാഫോമും
വെബ്സൈറ്റിൽഫോണ്: 9947841574.