2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM (2022 & 2021 അഡ്മിഷൻ) വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർഥികൾ examsHYPERLINK "http://www.slcm.keralauniversity.ac.in/".keralauniversity.ac.in മുഖേനയും 2025 ജനുവരി 01 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. SLCM വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്ന്, രണ്ട് സെമസ്റ്റർ കന്പൈൻഡ് ബിടെക് (2013 സ്കീം) (സപ്ലിമെന്ററി & സെഷണൽ ഇംപ്രൂവ്മെന്റ്) ജൂണ്‍ 2024 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ((www.keralauniversity.ac.in ).
സീറ്റൊഴിവ്
അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/തത്തുല്യം. ഫീസ്: 3000/ രൂപ. കാലാവധി: മൂന്നുമാസം. അപേക്ഷാഫോം www.arabicku.in ലും കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിലും ലഭ്യമാണ്. അഡ്മിഷന് എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 30നു രാവിലെ 10ന് പഠന വകുപ്പിൽ എത്തുക. വിശദവിവരങ്ങൾക്ക് : 9633812633/04712308846 (ഓഫീസ്).
അപേക്ഷ ക്ഷണിച്ചു
ജർമൻ പഠന വിഭാഗം നടത്തുന്ന ജർമ്മൻ B1 (Deutsch B1) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത + ജർമ്മൻ A2. കോഴ്സ് ഫീ Rs.. 15000/, കാലയളവ് 120 മണിക്കൂർ, സമയം 5.30 pm to 7.00pm /10 am to 1 pm (തിങ്കൾ മുതൽ വെള്ളി വരെ) ആകെ സീറ്റ് : 30. അപേക്ഷാഫീസ് 105 രൂപയും രജിസ്ട്രേഷൻ ഫീസ് 105 രൂപയുമാണ് (payable at University Cash Counter or online), അപേക്ഷ ഫോം ജർമ്മൻ ഡിപ്പാർട്ട്മെന്റ് (യൂണിവേഴ്സിറ്റി) വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ().പൂരിപ്പിച്ച അപേക്ഷകൾ 2025 ജനുവരി ആറിന് വൈകുന്നേരം നാലുവരെ പാളയം സെനറ്റ് ഹൗസ് കാന്പസിൽ സ്ഥിതി ചെയ്യുന്ന ജർമ്മൻ പഠന വിഭാഗത്തിൽ സ്വീകരിക്കും.
ജർമ്മൻ പഠന വിഭാഗം നടത്തുന്ന ജർമ്മൻ B2 (Deutsch B2) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത + ജർമ്മൻ B 1. കോഴ്സ് ഫീ Rs. 17000/, കാലയളവ് 120 മണിക്കൂർ, സമയം5.30 pm to 7.00 pm/10 am to 1 pm (തിങ്കൾ മുതൽ വെള്ളി വരെ) ആകെ സീറ്റ് : 30. അപേക്ഷാഫീസ് 105 രൂപയും രജിസ്ട്രേഷൻ ഫീസ് 105 രൂപയുമാണ് (payable at University Cash Counter or online), അപേക്ഷ ഫോം ജർമൻ ഡിപ്പാർട്ട്മെന്റ് (യൂണിവേഴ്സിറ്റി) വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
(). പൂരിപ്പിച്ച അപേക്ഷകൾ 2025 ജനുവരി ആറിന് വൈകുന്നേരം നാലുവരെ പാളയം സെനറ്റ് ഹൗസ് കാന്പസിൽ സ്ഥിതി ചെയ്യുന്ന ജർമൻ പഠന വിഭാഗത്തിൽ സ്വീകരിക്കും.