പി.ജി. ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗണ്‍സിലിംഗ് അപേക്ഷ ക്ഷണിച്ചു
മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗണ്‍സിലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളസർവകലാശാല അംഗീകരിച്ച മനഃശാസ്ത്ര ബിരുദമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 20. ബന്ധപ്പെടേണ്ട ഫോണ്‍ നന്പർ 9447221421. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും (www.keralauniversity.ac.in ).
പിഎച്ച്ഡി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2024 ഒക്ടോബർ 26 ന് നടത്തിയ പിഎച്ച്ഡി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് www.research.keralauniversity.ac.inHYPERLINK "http://www.research.keralauniversity.ac.in/"/ www.keralauniversity.ac.in /news എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
പരീക്ഷാഫലം
2024 നവംബറിൽ നടത്തിയ ജർമ്മൻ B1 (Deutsch B1) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ജനുവരി 07 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ടൈംടേബിൾ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ ഏഴാം സെമസ്റ്റർ ബിടെക് (2020 സ്കീം) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ) ജനുവരി 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2025 ജനുവരി 06 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ് സെമസ്റ്റർ കന്പൈൻഡ് ബിആർക്ക്. (2008 സ്കീം മേഴ്സിചാൻസ് 2010 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
.