റിസർച്ച് അവാർഡ് 2023 2024 അപേക്ഷകൾ ക്ഷണിച്ചു
പഠനവകുപ്പുകളിലെ അധ്യാപകർക്കും, പഠനവകുപ്പുകൾക്കു മായുള്ള 20232024 ലെ റിസർച്ച് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി (ന്യൂജെനറേഷൻ) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ സോഷ്യൽ വർക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ FYUGP (റെഗുലർ 2024 അഡ്മിഷൻ) നവംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിനു വേണ്ടി വിദ്യാർഥികൾക്ക് അതാത് കോളജുകളിൽ 2025 ജനുവരി എട്ടുവരെ അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിന് ഓണ്‍ലൈനായി ജനുവരി 10 മുതൽ 15 വരെ സ്റ്റുഡന്റ്സ് പോർട്ടൽ വഴി അപേക്ഷിക്കാം. വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് അവരുടെ പ്രൊഫൈലിൽ ലഭ്യമാണ്.
പരീക്ഷ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ മൂന്ന്, നാല് സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി 2018 സ്കീം) ഡിസംബർ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.keralauniversity.ac.in .
ജനുവരി 13 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസബിലിറ്റി) (2015 സ്കീം റെഗുലർ 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, മേഴ്സിചാൻസ് 2015 2019 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
പരീക്ഷ രജിസ്ട്രേഷൻ
2025 ജനുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ ബികോം പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.