2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സുവോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിൽ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ & സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ അവസാന തീയതിയായ 26 വരെ മുഖേന ഓണ്‍ലൈനായി സമർപ്പിക്കണം.
2024 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (റെഗുലർ & സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ അവസാന തീയതിയായ 2024 ഡിസംബർ 27 വരെ SLCM വിദ്യാർഥികൾ (റെഗുലർ 2022 അഡ്മിഷൻ) മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ (2020 അഡ്മിഷൻ) മുഖേനയും ഓണ്‍ലൈനായി സമർപ്പിക്കണം.
പരീക്ഷ വിജ്ഞാപനം
എട്ടാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സ് (2013 സ്കീം സപ്ലിമെന്ററി) ഡിസംബർ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ, ബിവോക് എന്നീ സിബിസിഎസ്എസ് (സിആർ) (റഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) ജനുവരി 2025 പരീക്ഷകൾക്ക് ജനുവരി മൂന്നു വരെയും, 150/ രൂപ പിഴയോടെ ആറു വരെയും, 400/ രൂപ പിഴയോടെ ജനുവരി എട്ടുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ, ജനുവരി 2025 (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020, 2021, 2022 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).