2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ (ന്യൂജെനറേഷൻ) എംകോം (ഇന്റർനാഷണൽ ട്രേഡ്) പി.ജി. (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രം അടയ്ക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 26 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടത്തിയ ജർമൻ A2 (ഡ്യൂഷ് A2) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പരീക്ഷ വിജ്ഞാപനം
വിദൂരവിദ്യാഭ്യാസ വിഭാഗം വഴി നടത്തിയിരുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ (APGDEC) സപ്ലിമെന്ററി ജനുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2025 ജനുവരി ആറിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസബിലിറ്റി) (2015 സ്കീം റെഗുലർ 2023 അഡ്മിഷൻ, മേഴ്സിചാൻസ് 2015 2017 അഡ്മിഷൻ വരെ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 & 2022 സ്കീം റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കോംപ്രിഹെൻസീവ് വൈവ & ഡെസർട്ടേഷൻ വൈവ
2024 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഡ് ഡിഗ്രി പരീക്ഷയോടനുബന്ധിച്ച് നടത്തുന്ന കോംപ്രിഹെൻസീവ് വൈവ & ഡെസർട്ടേഷൻ വൈവ പരീക്ഷകൾ 2025 ജനുവരി 8 മുതൽ 17 വരെ തിരുവനന്തപുരം തൈയ്ക്കാട് ഗവണ്മെന്റ് കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ, പന്തളം എൻഎസ്എസ് ട്രെയിനിംഗ് കോളജ് എന്നീ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ),
.