പി.ജി. ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കണ്‍സർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ പി.ജി. ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കണ്‍സർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് (റെഗുലർ), 202425 അഡ്മിഷന് വേണ്ടി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. SC/ST വിഭാഗത്തിലുള്ള അപേക്ഷകർക്ക് കേരളസർവകലാശാല മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇളവ് ഉണ്ടായിരിക്കും. പ്രായപരിധിയില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 15. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും കേരളസർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക (www.keralauniversity.ac.in ), 04712308421/ 9495700985.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
അറബി വിഭാഗം നടത്തിവരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു/തത്തുല്യം. ഫീസ് : 3000/ രൂപ. കാലാവധി : 3 മാസം, അപേക്ഷാഫോം www.arabicku.in ലും, പഠനവകുപ്പ് ഓഫീസിലും ലഭ്യമാണ്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 21നുരാവിലെ 10ന് കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിൽ എത്തിച്ചേരുക. വിശദവിവരങ്ങൾ: 9633812633/ 04712308846 (ഓഫീസ്).
സൂക്ഷ്മപരിശോധന
2023 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ഡിസംബർ 18 മുതൽ 20 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ EJ VII സെക്ഷനിൽ ഹാജരാകണം.