University News
പ​രീ​ക്ഷാ​ഫ​ലം
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2020 സ്കീം (​റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ), മേ​യ് 2024 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in
).

സീ​റ്റ് ഒ​ഴി​വ്

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന ‘Post Graduate Diploma in Arabic Translation’ പ്രോ​ഗ്രാ​മി​ലേ​ക്ക് (2024 2025) എ​സ്‌​സി/​എ​സ്ടി കാ​റ്റ​ഗ​റി​യി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. (എ​സ്‌​സി 02, എ​സ്‌​ടി 01). യോ​ഗ്യ​ത: അ​റ​ബി ഭാ​ഷ​യി​ൽ ബി​രു​ദം/​ത​ത്തു​ല്യം. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 22ന് ​രാ​വി​ലെ 11ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9747318105

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

22ന് ​ആ​റ്റി​ങ്ങ​ൾ ഗ​വ.​കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്, ജൂ​ലൈ 2024 ബി​കോം പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 25ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ), ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 & 2020 അ​ഡ്മി​ഷ​ൻ), ന​വം​ബ​ർ 2024 പ​രീ​ക്ഷ​യ്ക്ക് 19 മു​ത​ൽ പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 150/ രൂ​പ പി​ഴ​യോ​ടു​കൂ​ടി 29 വ​രെ​യും 400/ രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 1 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).