കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ
ഒന്നാം വർഷ ബിടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സലമാ യോഗ്യതയുള്ള വിദ്യാർഥികൾക്ക് 18 ന് രാവിലെ 10 മണി മുതൽ കോളജ് ഓഫീസിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അന്നേ ദിവസം തന്നെ ഒഴിവുള്ള
സീറ്റുകളിലേക്കും അഡ്മിഷൻ നടത്തും. ഫോണ് : 9995142426, 9388011160, 9447125125.
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിലെ
രണ്ടാം വർഷ ബിടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് 17 ന് രാവിലെ 10 മണി മുതൽ കോളജ് ഓഫീസിൽ വച്ച്
സ്പോട്ട് അഡ്മിഷൻ നടത്തും. ഫോണ് : 9995142426, 9388011160, 9447125125.
തിയറി പരീക്ഷ തീയതി പുനഃക്രമീകരിച്ചു
10 മുതൽ 18 വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ തിയറി പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു
10, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം, ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
10, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി. സുവോളജി, ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ വിവിധ കോളജുകളിൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ജൂലൈ 2024 കോഴ്സിന്റെ പ്രാക്ടിക്കൽ യഥാക്രമം 22, 23 തീയതികളിലും, രണ്ടാം സെമസ്റ്റർ ബികോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ഓഗസ്റ്റ് 2024 കോഴ്സിന്റെ പ്രാക്ടിക്കൽ യഥാക്രമം 24, 25 തീയതികളിലും അതാത് കോളജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നാല്, ആറ് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിറ്റി) ഒക്ടോബർ 2024 ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന തീയതി പുനഃക്രമീകരിച്ചു
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിബിഎ/ ബിസിഎ/ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിഎസ്ഡബ്ല്യൂ/ബിവോക്/ബിഎംഎസ് എന്നീ കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയുടെ അവസാന തീയതി 18 ലേക്ക് പുനഃക്രമീകരിച്ചു.
സൂക്ഷ്മപരിശോധന
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം(159) സിബിസിഎസ്എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 16 മുതൽ 22 വരെയുള്ള പ്രവ്യത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ
ഹാജരാകണണം.