കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാല കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊല്ലം
പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളജിൽ ആരംഭിക്കുന്ന ലൈബ്രറി സയൻസ്
ഡിപ്ലോമ ഇൻ കന്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം), യോഗ ആൻഡ് മെഡിറ്റേഷൻ (3 മാസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ്ടു, പിഎസ്സി അംഗീകാരമുള്ള കോഴ്സുകളാണ്. റെഗുലർ ബാച്ചുകളും ശനി, ഞായർ ബാച്ചുകളും പ്രത്യേകം നടത്തുന്നു. അപേക്ഷകൾ കോളജ് ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റു കളുടെ പകർപ്പ് സഹിതം പ്രിൻസിപ്പാൾ, ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളജ്, വടക്കേവിള പി.ഒ., പള്ളിമുക്ക്, കൊല്ലം എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് 0474 2727368, 9961937952 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.