2024 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംപിഇഎസ് (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2024 സെപ്റ്റംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ കന്പെയ്ൻഡ് ബിടെക് (2018 സ്കീം സപ്ലിമെന്ററി) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബിഎ/ ബിഎസ്സി/ ബികോം ഒക്ടോബർ 2024 ഡിഗ്രി പരീക്ഷകളുടെ (റെഗുലർ 2023 അഡ്മിഷൻ, ഇപ്രൂവ്മെന്റ് 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ, അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഒക്ടോബർ മൂന്നുവരെയും 150/ രൂപ പിഴയോടെ ഒക്ടോബർ ഏഴുവരെയും 400/ രൂപ പിഴയോടെ ഒക്ടോബർ ഒന്പതുവരെയും SLCM സോഫ്റ്റ്വെയർ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
ഒക്ടോബർ 01 ന് ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി കോംപ്ലിമെന്ററി ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ നാലിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
സെപ്റ്റംബർ ഒന്‍പതിന് ശ്രീകാര്യം ഗ്രിഗോറിയൻ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷകൾ 30 ലേക്കും മറ്റ് കോളജുകളിൽ നടത്താനിരുന്നത് ഒക്ടോബർ 01 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംടിടിഎം/ എംകോം/എംഎസ്ഡബ്ല്യു/എംഎംസിജെ (കണ്‍വൻഷനൽ ആന്റ് ന്യൂജനറേഷൻ) (റെഗുലർ & സപ്ലിമെന്ററി) സെപ്റ്റംബർ 2024 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.