കേരളസർവകലാശാലയുടെ പഠന വകുപ്പുകളിൽ താഴെപ്പറയുന്ന പിജി/എംടെക്. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 29 രാവിലെ 11 ന് അതാത് പഠന വകുപ്പുകളിൽ വച്ച് നടക്കും. യോഗ്യതയുള്ള വിദ്യാർത്ഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഹാജരാകണം.
ബിഎഡ് സ്പോട്ട് അലോട്ട്മെന്റ് 27 ന്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ് / സ്വാശ്രയ/
കെയുസിടിഇ കോളജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 27 ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ബിഎഡ് കോഴ്സുകളിൽ അഡ്മിഷൻ ഉള്ള വിദ്യാർഥികളെ പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല (മാനേജ്മെന്റ് അഡ്മിഷൻ ഉൾപ്പടെ). നിലവിൽ കേരളസർവകലാശാലയിൽ ബി.എഡ് കോഴ്സിലേക്ക് അപേക്ഷ നൽകിയിട്ടുള്ളവരെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നല്‍കാത്തവരെയും സ്പോട്ടിൽ പരിഗണിക്കും. വിശദ വിവരങ്ങൾ എന്നിവ സർവകലാശാല വെബ് സൈറ്റിൽ
പരീക്ഷാഫലം
കേരളസർവകലാശാല 2023 ഓഗസ്റ്റിൽ നടത്തിയ ആറ്, എട്ട്, ഒൻപത്, പത്ത് സെമസ്റ്റർ ബിആർക്ക്(2013 സ്കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (128/129) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 07 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 07 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ സർവകലാശാല ഓഫീസിൽ ഹാജരാകേണ്ട തീയതി സംബന്ധിച്ച വിവരം പത്രക്കുറിപ്പ് അല്ലെങ്കിൽ സർവകലാശാല വെബ്സൈറ്റ് മുഖേന അറിയിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവ
2024 ജൂലൈയിൽ നടത്തിയ എംഎസ്സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി 29 മുതൽ സെപ്റ്റംബർ 11 വരെ അതാത് കോളജുകളിൽ വച്ച് നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സുവോളജി, എംഎസ്സി. സുവോളജി (ന്യൂജനറേഷൻ), എംഎസ്സി. അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി29 മുതൽ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 &2018 അഡ്മിഷൻ) പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 3 മുതൽ വിവിധ കോളജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 സെപ്റ്റംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പുനഃപരീക്ഷ ഓണ്‍ലൈൻ അപേക്ഷ തീയതി നീട്ടി
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ/ബിഎസ്സി/ബിഎച്ച്എം/ബിഎച്ച്എംസിറ്റി/ബിസിഎ/ബിപിഎ/ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്/ബിഎസ്ഡബ്ല്യൂ./ബിവോക്/ബിബിഎ ലോജിസ്റ്റിക്സ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 7 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 സെപ്റ്റംബറിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ എൽഎൽബി (മേഴ്സിചാൻസ് ത്രിവത്സര കോഴ്സ് ആന്വൽ സ്കീം 1998 സ്കീം) പരീക്ഷയ്ക്ക് പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 4 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 6 വരെയും അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
കേരളസർവലാശാല അറബിക് പഠന വകുപ്പ് നടത്തി വരുന്ന ഹ്രസ്വകാല ഡിപ്ലോമ ഇൻ
കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിന്റെ (ഓണ്‍ലൈൻ) എട്ടാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പ്പര്യമുള്ളവർ 31 ന് മുന്‍പായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 04712308846, 9562722485.