കേരളസർവകലാശാലയുടെ ആലപ്പുഴ സെന്ററിൽ നടത്തുന്ന എംകോം റൂറൽ മാനേജ്മെന്റ് പ്രോഗ്രാമിൽ General 9, SEBC (Ezhava) 2, SEBC (Muslim) 1, Backward Hindu 1, General (EWS) 2, Scheduled Cast 3, Scheduled Tribe 1 സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. ഈ ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 29നു വ്യാഴാഴ്ച രാവിലെ 11.30ന് യൂണിവേഴ്സിറ്റി ഓഫ് കേരള സ്റ്റഡി ആന്റ് റിസർച്ച് സെന്റർ UKSRC), ആലപ്പുഴയിൽ നടക്കും. പ്രവേശനം നേടുവാൻ യോഗ്യതയുള്ള വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് തന്നെ സെന്ററിൽ ഹാജരാകണം. ഫോണ്‍: 9745693024, ഇമെയിൽ:
[email protected] .
പരീക്ഷാഫലം
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും സെപ്റ്റംബർ രണ്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 സെപ്റ്റംബർ 03 നകം ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംപിഇഎസ് (2020 സ്കീം) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 മെയിൽ നടത്തിയ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (MLISc) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ) പരീക്ഷയുടെ ഡിസർട്ടേഷൻ ആന്റ് വൈവവോസി (LISM58) പരീക്ഷ സെപ്റ്റംബർ 02, 03 തീയതികളിൽ കാര്യവട്ടം സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷനിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (356) & ബിവോക് ഫുഡ് പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 02 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷകളുടെ പോളിമർ കെമിസ്ട്രി, ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 സെപ്റ്റംബറിൽ നടത്തുന്ന എട്ട്, ആറ്, നാല് സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്), ബികോം (ഹിയറിംഗ് ഇംപയേർഡ്) റെഗുലർ & സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾ യഥാക്രമം 2024 സെപ്റ്റംബർ 5, 6, 24 തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വൊക്കേഷണൽ: മൈക്രോബയോളജി) പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതൽ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഹെൽത്ത് സയൻസ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി (CDC) സഹകരിച്ചു നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ അഡോൾസെന്റ് പീഡിയാട്രിക് (PGDAP) ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. M.B.B.S, M.D/DNB/MNAMS/DCH എന്നിവയിൽ കേരളസർവകലാശാല അംഗീകരിച്ച ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ് : Rs. 25000/. കേരളയൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.keralauniversity.ac.in ) Â AcademicCentres Centre for Adult Continuing Education and Extension നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. SBI ബാങ്കിൽ A/C No. 57002299878 ൽ Rs. 500/ രൂപ അടച്ച രസീത് അല്ലെങ്കിൽ CACEE ഡയറക്ടറുടെ പേരിൽ SBI യിൽ നിന്നും എടുത്ത Rs. 510/ രൂപയുടെ DD യും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സിഎസിഇഇ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 31. വിലാസം : ഡയറക്ടർ, സിഎസിഇഇ, യൂണിവേഴ്സിറ്റി ഓഫ് കേരള, സ്റ്റുഡന്റസ് സെന്റർ കാന്പസ്, PMG.Jn, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം695033. വിശദവിവരങ്ങൾക്ക് CACEE 0471 2302523, CDC 0471 2553540.
പി.ജി. ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: കേരള സർവകലാശാല അംഗീകരിച്ച ബിരുദം. കോഴ്സ് കാലാവധി: ഒരു വർഷം, ക്ലാസുകൾ: രാവിലെ ഏഴു മുതൽ ഒന്പതുവരെ. കോഴ്സ് ഫീസ് : Rs. 19,500/, അപേക്ഷ ഫീസ് : 100 രൂപ, അവസാന തീയതി: 10.09.2024, ഉയർന്ന പ്രായപരിധി ഇല്ല. SBIയിൽ A/c. No. 57002299878 ൽ Rs. 100 രൂപ അടച്ച രസീതും മാർക്ക് ലിസ്റ്റുകളുടേയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പും സഹിതം P.M.G. JN., Students Centre Campus ലെ CACEE ഓഫീസിൽ ബന്ധപ്പെടുക. കേരളയൂണിവേഴ്സിറ്റി വെബ്സൈറ്റ് www.keralauniversity.ac.in) നിന്നും Home page Academic Centres Centre for Adult Continuing Education and Extension page നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. Phone No. 04712302523.