നാലാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് ജൂലൈ 2024 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 2024 സെപ്റ്റംബർ നാലിന് ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷഫലം
2024 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഫിലോസഫി റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 20212022 അഡ്മിഷൻ വിദ്യാർഥികൾക്ക് www.slcm.keralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർഥികൾക്ക് www.exams.keralauniversity.ac.in മുഖേനയും സെപ്റ്റംബർരണ്ടുവരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2024 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ ( റെഗുലർ 2022 അഡ്മിഷൻ ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേനയും 2024 സെപ്റ്റംബർ രണ്ടുവരെ ഓണ്‍ലൈനായി സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2024 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ് ബിഎ മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിഎഡ് പ്രവേശനം 2024; ഗവ :/ എയ്ഡഡ് / സ്വാശ്രയ/ കെയുസിടിഇ കോളജുകളിൽ കോളജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് 27ന്
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ് / സ്വാശ്രയ/ കെയുസിടിഇ കോളജുകളിലെ ഒന്നാം വർഷ ബിഎഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 27ന് കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.
നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ബിഎഡ് കോഴ്സുകളിൽ അഡ്മിഷൻ ഉള്ള വിദ്യാർഥികളെ പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല (മാനേജ്മെന്റ് അഡ്മിഷൻ ഉൾപ്പടെ). നിലവിൽ കേരളസർവകലാശാലയിൽ ബിഎഡ് കോഴ്സിലേക്ക് അപേക്ഷ നൽകിയിട്ടുള്ളവരെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നല്‍കാത്തവരെയും സ്പോട്ടിൽ പരിഗണിക്കും.
EWS വിഭാഗത്തിൽ ഉള്ള ഒഴിവുകളിൽ പ്രസ്തുത വിഭാഗത്തിലെ വിദ്യാർഥികളെ മാത്രമാണ് പരിഗണിക്കുന്നത്. EWS വിഭാഗത്തിൽ ഒഴിവുള്ള വിഷയങ്ങളിൽ അപേക്ഷാർത്ഥികളുടെ അഭാവത്തിൽ പ്രസ്തുത ഒഴിവ് മറ്റു വിഷയങ്ങളിലേക്ക് മാറ്റി നൽകുന്നതായിരിക്കും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (including TC and Consolidated marklist) ഉണ്ടായിരിക്കണം. ഇതര സർവകലാശാല വിദ്യാർഥികൾ നിർബന്ധമായും എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് കോളജുകളിൽ രാവിലെ 11നു മുൻപായി റിപ്പോർട്ട് ചെയ്യണം. ടി സമയം കഴിഞ്ഞു വരുന്നവരെയും അഡ്മിഷന് ആവശ്യമായ മതിയായ രേഖകൾ ഇല്ലാത്ത വിദ്യാർഥികളെയും ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഒന്നിൽ കൂടുതൽ കോളജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിലേക്കായി വിദ്യാർഥി സാക്ഷ്യ പത്രം നൽകി രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം പ്രയോജനപ്പെടുത്താം. ഒഴിവുള്ള സീറ്റുകളുടെ വിവരം, മറ്റു വിശദ വിവരങ്ങൾ എന്നിവ സർവകലാശാല വെബ് സൈറ്റിൽ (https://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കും.