ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024-2025
സപ്ലിമെന്ററി/ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനുമുള്ള അവസാന തീയതി 05.09.2024. വരെ ദീർഘിപ്പിച്ചു.
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/
സ്വാശ്രയ/യുഐടി കോളജുകളിലെ 202425 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സപ്ലിമെന്ററി/കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്കായി പുതിയ
രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബർ 05 വരെ ദീർഘിപ്പിച്ചു. വിവരങ്ങൾവെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
കുറവൻകോണം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യുഐടി) സെന്ററിൽ (202425 അധ്യയന വർഷം) ബി.എസ്സി. കന്പ്യൂട്ടർ സയൻസ്, ബി.എസ്സി. ഇലക്ട്രോണിക്സ് എന്നീ നാല് വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 23 ന് കോളജ്തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. താത്പ്പര്യമുള്ള വിദ്യാർഥികൾ എല്ലാ അസ്സൽ രേഖകളുമായി (ടി.സി. ഉൾപ്പെടെയുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം)അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപായി കുറവൻകോണം സെന്ററിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്‍: 9400933461, 9446414660.
പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്), എംഎസ്സി ഹോം സയൻസ് (എക്സ്റ്റൻഷൻ എജ്യൂക്കേഷൻ), എംഎസ്സി ഹോം സയൻസ് (ഫുഡ് ആൻഡ് നൂട്രീഷൻ) എംഎസ്സി ഹോം സയൻസ് (നൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്സി. ജ്യോഗ്രഫി, കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി &പോളിമർ കെമിസ്ട്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ ബിവോക്. സോഫ്ട്വെയർ ഡെവലപ്മെന്റ് (351) ബിവോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352) ബിവോക്. ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (356) ബിവോക്. ട്രാവൽ ആൻഡ് ടൂറിസം (357) &; ബി.വോക്. ഫുഡ് പ്രോസസ്സിംഗ് (359) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർക്ക്, പ്രോജക്ട് അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി പുനഃക്രമീകരിച്ചു
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎംസിജെ/എംഎഎച്ച്ആർഎം/ എംടിടിഎം (ന്യൂജനറേഷൻ കോഴ്സ് ഉൾപ്പെടെ) ഡിഗ്രി പരീക്ഷയുടെ മാർക്ക് അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 06 ലേക്കും പ്രോജക്ട് അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 10 ലേക്കും പുനഃക്രമീകരിച്ചു.