ഒന്നാം വർഷ ബിരുദ പ്രവേശനം; സ്പോട്ട് അലോട്ട്മെന്റ് നാളെ
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ് കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സർവകലാശാല സെനറ്റ് ഹാളിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും.വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടുമായി രാവിലെ 10 ന് മുൻപായി റിപ്പോർട്ട് ചെയ്യണം.ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സാക്ഷ്യപത്രം നൽകി രക്ഷകർത്താവിനെ അയയ്ക്കാം. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് 23 ന് കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളജുകളിൽ അഡ്മിഷൻ ഉളള വിദ്യാർഥികളെ പരിഗണിക്കുന്നതല്ല. സ്പോട്ട് അലോട്ട്മെന്റിൽ കോളജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ മാറ്റം അനുവദിക്കുകയില്ല.