2023 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി. ഫിസിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ്, എംഎസ്സി ഫിസിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ നാനോ സയൻസ് എന്നീ ന്യൂ ജനറേഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി.(2020 സ്കീം റെഗുലർ 2022 അഡ്മിഷൻ & സപ്ലിമെന്ററി 2021 അഡ്മിഷൻ), (2020 സ്കീം സപ്ലിമെന്ററി 2020 അഡ്മിഷൻ), (2011 സ്കീം സപ്ലിമെന്ററി 2017 2019 അഡ്മിഷൻ & മേഴ്സിചാൻസ് 2012 & 2015 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് & ഡാറ്റാ സയൻസ്) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ 13 നകം ഓണ്‍ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംകോം. (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 14 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംറ്റിറ്റിഎം പിജി (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 13 നകം ഓണ്‍ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിപിഎ(വോക്കൽ, മ്യൂസിക് & ഡാൻസ്), ബിപിഎ മ്യൂസിക് (മൃദംഗം) ഏപ്രിൽ 2024 ഡിഗ്രി കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഏപ്രിൽ 22 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/ എംഎസ്ഡബ്ല്യൂ (ന്യൂ ജനറേഷൻ കോഴ്സുകൾ) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 2022 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2024 ഏപ്രിൽ 12 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 15 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/ എംഎസ്ഡബ്ല്യൂ./എംഎംസിജെ/എംഎഎച്ച്ആർഎം/എംറ്റിറ്റിഎം (ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2020 2022 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2024 ഏപ്രിൽ 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.വിശദവിവര ങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎ/ബിഎ അഫ്സൽഉൽഉലാമ/ബി.കോം. (ആന്വൽ സ്കീം പ്രൈവറ്റ് സ്റ്റഡി) (റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ് 2000 2018 അഡ്മിഷൻ) പാർട്ട് ഏപ്രിൽ 2024 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.