അഞ്ചാം സെമസ്റ്റർ ബിഎ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി
2023 ഡിസംബർ 8 ന് നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ ഹിസ്റ്ററി പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നു. ബിഎ ഹിസ്റ്ററിയുടെ ഡിസംബർ 11, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ മേഴ്സിചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 14. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ്
മേഴ്സിചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 12. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബികോം. കന്പ്യൂട്ടർ ആപ്ലിക്കേഷൻ, കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332), ബിഎസ്സി ഇലക്ട്രോണിക്സ് (340), ബിഎസ്സി. എൻവിറോണ്മെന്റൽ സയൻസ് ആന്റ് എൻവിറോണ്മെന്റ് ആന്റ് വാട്ടർ മാനേജ്മെന്റ് (216), ബിഎസ്സി കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബിഎസ്ഡബ്ല്യൂ (315), ബിബിഎ., ബിഎ. (സിബിസിഎസ്), ബികോം. കൊമേഴ്സ് ആന്റ് ടാക്സ് പ്രൊസീജിയർ ആന്റ് പ്രാക്ടീസ്, ബികോം. കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, ബിഎ ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബിഎസ്സി ഫിസിക്സ് ആന്റ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി
2018 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2014 2016 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം
പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ഡിസംബർ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ.
(സോഷ്യൽ വർക്ക്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 2023 ഡിസംബർ 14. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎപൊളിറ്റിക്കൽ സയൻസ് (റെഗുലർ &സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ
സമർപ്പിക്കാനുളള അവസാന തീയതി 17. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബികോം ( റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 20182020 അഡ്മിഷൻ, മേഴ്സിചാൻസ് 2014 2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 18. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കരട് മാർക്ക്ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.
സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ സർവകലാശാല ഓഫീസിൽ ഹാജരാകേണ്ട തീയതി സംബന്ധിച്ച വിവരം പത്രക്കുറിപ്പ് അല്ലെങ്കിൽ സർവകലാശാല വെബ്സൈറ്റ് മുഖേന അറിയിക്കുന്നതാണ്.
കേരളസർവകലാശാല 2023 മാർച്ചിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന് വർഷ ബിസിഎ/ബി.എസ്സി.
കന്പ്യൂട്ടർ സയൻസ് (വിദൂരവിദ്യാഭ്യാസവിഭാഗം ആന്വൽ സ്കീം മേഴ്സിചാൻസ്
2010 2014 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും (2010 2013 അഡ്മിഷൻ വിദ്യാർത്ഥികൾ ഓഫ്ലൈനായും 2014
അഡ്മിഷൻ വിദ്യാർത്ഥികൾ ഓണ്‍ലൈനായും) അപേക്ഷിക്കാനുളള അവസാന തീയതി 2023
ഡിസംബർ 22. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബിഎ/ബികോം/ബിബിഎഎൽഎൽബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ഡിസംബർ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബി.എസ്സി. കന്പ്യൂട്ടർ സയൻസ് (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021, 2020, 2019, 2018 അഡ്മിഷൻ, മേഴ്സിചാൻസ് 2014 2016 അഡ്മിഷൻ), മാർച്ച് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ഡിസംബർ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 ജനുവരി 17 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഡെസ്. പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ 13 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയ്ക്ക് പിഴകൂടാതെ അപേക്ഷ സമർപ്പിക്കാനുളള തീയതി 2023 11 വരെ നീട്ടിയിരിക്കുന്നു. 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് ആന്റ് കന്പ്യൂട്ടർ
ആപ്ലിക്കേഷൻസ് (221) ഡബിൾ മെയിൻ ഫെബ്രുവരി 2022 പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ സെക്ഷനിൽ 11 മുതൽ 16 വരെയുള്ള പ്രവർത്തി
ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
ഗവേഷക വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നിർദ്ദേശം
കേരളസർവകലാശാല ഗവേഷക വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ
നിഷ്കർഷിച്ചിട്ടുള്ള റിസർച്ച് സ്റ്റുഡന്റസ് യൂണിയൻ ഫീസ്, സർവകലാശാലാ യൂണിയൻ ഫീസ് എന്നിവ അടയ്ക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.ജി. ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആന്റ് കണ്‍സർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ് അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാലയുടെ കീഴിലുള്ള ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ പി.ജി. ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആന്റ് കണ്‍സർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് (റെഗുലർ 202324) അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത:ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം.ടഇ/ടഠ വിഭാഗത്തിലുള്ള അപേക്ഷകർക്ക് കേരളസർവകലാശാല മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇളവ് ഉണ്ടായിരിക്കുന്നതാണ്.പ്രായപരിധിയില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 30. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും കേരളസർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 04712308421/9495700985 .