2023 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ്സി/ ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കോണ്ടാക്ട് ക്ലാസുകൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ യു.ജി. പ്രോഗ്രാമുകളുടെ (2023 അഡ്മിഷൻ) സന്പർക്ക ക്ലാസുകൾ 2023 ഡിസംബർ ഒന്‍പതിന് ആരംഭിക്കുന്നു. ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎൽഐഎസ്സി പ്രോഗ്രാമുകളുടെ ക്ലാസുകൾ ഓണ്‍ലൈനായും ബിഎസ്സി മാത്തമാറ്റിക്സ് ക്ലാസുകൾ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ വച്ച് ഓഫ്ലൈനായും നടത്തുന്നു. വിശദവിവരങ്ങൾ www.ideku.net എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റർ യുജി പ്രോഗ്രാമുകളുടെ (2021 അഡ്മിഷൻ) ബിഎ, ബികോം, ബിബിഎ ഓണ്‍ലൈൻ ക്ലാസുകൾ ഒന്‍പതിന് ആരംഭിക്കുന്നു. വിശദവിവരങ്ങൾ www.ideku.net എന്ന വെബ്സൈറ്റിൽ.
ടൈംടേബിൾ
രണ്ട്, നാല് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ ബിഎച്ച്എംസിടി) ഡിസംബർ 2023 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.