11ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എംബിഎ(റെഗുലർ 2021 അഡ്മിഷൻ & സപ്ലിമെന്ററി 2015 അഡ്മിഷൻ മുതൽ 2020 അഡ്മിഷൻ വരെ (2015 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം വർഷ എംഎഡ് പ്രവേശനം 202324 ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കോളജുകളിലെ 202324 അധ്യയന വർഷത്തെ ഒന്നാം വർഷ എംഎഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു (https://admissions. keralauniversity.ac.in). കേരള സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ എംഎഡ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മന്റ് ക്വാട്ട, ഭിന്ന ശേഷിയുള്ളവർ ഉൾപ്പടെ) ഏക ജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 13.
പ്രത്യേക ശ്രദ്ധയ്ക്ക് ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈൻ വഴി മാത്രം അടയ്ക്കേണ്ട താണ്. സംശയനിവാരണത്തിന് എല്ലാ പ്രവർത്തി ദിവസങ്ങളിലും 9188524612 (Whatsapp/Call), എന്ന ഹെൽപ്പ്ലൈൻ നന്പറിലോ
[email protected] എന്ന ഇ.മെയിൽ ഐഡിയിലോ ബന്ധപ്പെടാം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കിയാൽ മതിയാകും. പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.