വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജൂലൈയിൽ നടത്തിയ രണ്ടാം വർഷ ബിബിഎ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2016 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 18 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ ബിഎച്ച്എംസിടി) നവംബർ 2023 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 7, 8 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിപിഎ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 13, 14 തീയതികളിൽ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2023 ഒക്ടോബറിൽ നടത്തിയ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവർഷ എംബിഎ പരീക്ഷകളുടെ പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
14ന് ആരംഭിക്കുന്ന ജർമ്മൻ A1 (ഡ്യൂഷ് A1), 15 ന് ആരംഭിക്കുന്ന ജർമ്മൻ അ2 (ഡ്യൂഷ് അ2), ഡിസംബർ 13 ന് ആരംഭിക്കുന്ന ജർമ്മൻ A2 (ഡ്യൂഷ് A2), പരീക്ഷകൾക്ക് പിഴകൂടാതെ നാലുവരെയും 150 രൂപ പിഴയോടെ ഡിസംബർ ആറുവരെയും 400 രൂപ പിഴയോടെ ഡിസംബർ എട്ടുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.