2023 ജൂലൈയിൽ നടത്തിയ എംഎസ്സി കന്പ്യൂട്ടേഷണൽ ബയോളജി സ്പെഷലൈസേഷൻ ഇൻ എൻജിഎസ് ഡാറ്റാ അനലിറ്റിക്സ്, എംഎസ്സി കന്പ്യൂട്ടേഷണൽ ബയോളജി സ്പെഷലൈസേഷൻ ഇൻ മെഷീൻ ലേണിംഗ്, എംഎസ്സി കന്പ്യൂട്ടേഷണൽ ബയോളജി സ്പെഷലൈസേഷൻ ഇൻ കന്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ (20212023) സിഎസ്എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2023 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎപബ്ലിക് അഡ്മിനിസ്ട്രേഷൻ (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾക്ക് ഓണ്ലൈനായി ഒന്പതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ബിഹേവിയറൽ ഇക്കണോമിക്സ് & ഡാറ്റാ സയൻസ് (റെഗുലർ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്ലൈനായി 2023 ഡിസംബർ എട്ടുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് & ലിറ്ററേച്ചർ, എംഎ തമിഴ് ലാംഗ്വേജ് & ലിറ്ററേച്ചർ, എംഎസ്സി ഫിസിക്സ് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി മൾട്ടിമേജർ 2 (ബി), കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 2023 ഡിസംബർ ഏഴിന് അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 ഏപ്രിലിൽ നടത്തിയ അവസാന വർഷ ബിഎ (റെഗുലർ) പാർട്ട് മൂന്ന് ആന്വൽ സ്കീം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2023 ഡിസംബർ 1 മുതൽ ഡിസംബർ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. അഞ്ച് വിഭാഗത്തിൽ ഹാജരാകണം.
പിഎച്ച്ഡി നൽകി
അബ്ദുൾ കരീം റ്റി.ബി. (ഇസ്ലാമിക് ഹിസ്റ്ററി), ഗീതു ഗോപാൽ, ഷാൻ ആർ.എസ്., ഗായത്രി എസ്.എസ്. (മാനേജ്മെന്റ് സ്റ്റഡീസ്), സുരഭി ശങ്കർ, ഗായത്രി ജി.പി., ഗീത ആർ.നായർ, മായ എസ്.നായർ (ബോട്ടണി), വിനോദ് കെ.ജോസഫ് (ഹിസ്റ്ററി), ഷിഫ ജെ. (ഹോം സയൻസ്), സ്റ്റാലിൻ പി.സി., രശ്മി ആർ. (ഇക്കണോമിക്സ്), രജനി ആർ.വി., ജാൻ എലിസബത്ത് ജോസഫ് (സോഷ്യോളജി), ശാലിനി അയ്യർ (സുവോളജി), റഫീഖ് എം.കെ. (ജിയോഗ്രഫി), ശ്രീമതി. രേഖ ഉണ്ണി, ഹരിശങ്കർ എ., സുചിത്ര സുരേന്ദ്രൻ (കെമിസ്ട്രി), എലിസബത്ത് വർഗീസ് (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), സബീർ സൈൻ ആർ. (മാത്തമാറ്റിക്സ്), ശാരിക എ. (സൈക്കോളജി), ശ്രീ. സുരേഷ് കെ.എസ്. (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്), അഞ്ചുമോൾ രാജു, അജിത്ത് റ്റി.സി. (ഫിസിക്സ്), നിമ ചന്ദ്രൻ, അഞ്ജലി എച്ച്., ശ്രുതി എം.ജി., കാവ്യ ഷാബു, പ്രഗീത് പി., സുനിത നായർ എ., അമല എ., വിഷ്ണു ഗോവിന്ദൻ,ഡയാന എസ്., അമല എ.കെ.,റിയ ഇടിക്കുള (കൊമേഴ്സ്), റിനു കൃഷ്ണ കെ., അനുഷ ദാസ് (ഇംഗ്ലീഷ്), ശരണ്യ ആർ.ചന്ദ്രൻ, ശ്രീജ ഐ.എസ്. (ജിയോളജി), ആര്യ മോൾ എസ്., ദീപ്തി അന്തർജനം എസ്., ബിസ്മി സൈനുദ്ദീൻ, ചിത്ര ഐ., ജാനു എം.എസ്., സുബിന ബീഗം എസ്. (എഡ്യൂക്കേഷൻ), മഹിമ എം. (ഹിന്ദി), മുരളി എസ്., കീർത്തി വി. സാഗർ (മലയാളം), നീനു മാത്യൂസ് (സോഷ്യൽ വർക്ക്), റെബു സുന്ദർ, മിത്ര എസ്.മോഹൻ, ശ്യാമ ആർ.എൽ. (ബയോകെമിസ്ട്രി), മല്ലിക എം.സി. (ടെക്നോളജി മാനേജ്മെന്റ്), സുജിത്ത് പ്രഭാകർ (ഫിസിക്കൽ എഡ്യൂക്കേഷൻ), എന്നിവർക്ക് പിഎച്ച്ഡി നൽകുന്നതിന് 28 ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.