2024 ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംബിഎ റെഗുലർ (2020 സ്കീം 2022 അഡ്മിഷൻ) & സപ്ലിമെന്ററി (2020 സ്കീം 2020 & 2021 അഡ്മിഷൻ, 2018 സ്കീം 2019 അഡ്മിഷൻ) ഫുൾടൈം (UIM ഉൾപ്പെടെ)/ട്രാവൽ & ടൂറിസം/ഈവനിംഗ് റെഗുലർ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2023 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ഡിസംബർ 6 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ ഓണ്ലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (2020 സ്കീം റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ നാല്, ഏഴ് തീയതികളിൽ അതാത് കോളജുകളിൽ നടത്തുന്നു. ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ കോംപ്ലിമെന്ററി സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ ആറിന് കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിദ്യാർഥികൾ ഹാൾടിക്കറ്റും തിരിച്ചറിയിൽ കാർഡുമായി പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരേണ്ട താണ്. ടൈംടേബിൾ വെബ്സൈറ്റിൽ.
സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബോട്ടണി & ബയോടെക്നോളജി (247), ബിഎസ്സി ബയോടെക്നോളജി മൾട്ടിമേജർ 2 (ബി) പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ നാലു മുതൽ അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) പരീക്ഷയുടെ കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ ഏഴിന് നടത്തുന്നു. ടൈംടേബിൾ വെബ്സൈറ്റിൽ.