സ്പോട്ട് അഡ്മിഷൻ/സീറ്റൊഴിവ്
സെന്റർ ഫോർ അണ്ട ർ ഗ്രാജുവേറ്റ് സ്റ്റഡീസിൽ ആരംഭിച്ച നാല് വർഷ പ്രോഗ്രാമായ ബിഎ ഓണേഴ്സ് (പൊളിറ്റിക്സ് & ഇന്റർനാഷണൽ റിലേഷൻസ്/ഇക്കണോമിക്സ്/ഹിസ്റ്ററി) വിത്ത് റിസർച്ച് 2023 2024 അധ്യയന വർഷത്തെ അഡ്മിഷന് ഒരു എസ്ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 2023 നവംബർ 17ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി കാര്യവട്ടം കാന്പസിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ നേരിട്ട് ഹാജരാകണം.
പരീക്ഷാഫലം
2023 ഏപ്രിലിൽ നടത്തിയ മൂന്നാം വർഷ ആന്വൽ സ്കീം ബിഎ (റെഗുലർ & സപ്ലിമെന്ററി) പാർട്ട് മൂന്ന് മെയിൻ & സബ്സിഡിയറി (ഓഫ്ലൈൻ), പാർട്ട് മൂന്ന് സബ്സിഡിയറി (ഓണ്‍ലൈൻ & ഓഫ്ലൈൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2023 നവംബർ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് ന്യൂ ജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 നവംബർ 20 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എംഎ ഇസ്ലാമിക് ഹിസ്റ്ററി (റെഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 24 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാ ഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മ്യൂസിക്, എംഎ മ്യൂസിക് (വീണ), എംഎ മ്യൂസിക് (വയലിൻ), എംഎ മ്യൂസിക് (മൃദംഗം) & എംഎ ഡാൻസ് (കേരള നടനം) (റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ് (ന്യൂ ജനറേഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 21 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാ ഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷത്തീയതി
2023 നവംബർ 1, 2 തീയതികളിൽ കാര്യവട്ടം ഗവ. കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ജൂലൈ 2023 പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം 2023 നവംബർ 15, 16 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാഫീസ്
2023 ഡിസംബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (റെഗുലർ 2022 സ്കീം) & (സപ്ലിമെന്ററി 2018 സ്കീം 2019 2021 അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾക്ക് 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മെറിറ്റ് സ്കോളർഷിപ്പ്
20222023 അധ്യയന വർഷത്തിലെ വിവിധ ബിരുദ കോഴ്സുകളിൽ യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളുടെ സാധ്യത ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏതെങ്കിലും വിധത്തിലുള്ള പരാതിയുള്ളവർ 2023 ഡിസംബർ നാലിനകം അതാത് കോളജിലെ പ്രിൻസിപ്പൽ മുഖാന്തിരം സർവകലാശാലയിൽ അറിയിക്കണം. 2023 ഡിസംബർ നാലിന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടതുകൊണ്ട് മാത്രം സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല.