കേരളസർവകലാശാലയുടെ ലിംഗ്വിസ്റ്റിക്സ് പഠനഗവേഷണ വകുപ്പിൽ എംഎ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാമിൽ 20232025 ബാച്ച് അഡ്മിഷന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 14 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റു കളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.
പരീക്ഷ
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി ഓണ്‍ലൈൻ (റെഗുലർ/സപ്ലിമെന്ററി 2019 സ്കീം, സപ്ലിമെന്ററി 2015 സ്കീം) പരീക്ഷ 15, 16 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല 2022 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ബി.ടെക്. (2008, 2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിന് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി.
മാത്തമാറ്റിക്സ്, കൗണ്‍സിലിംഗ് സൈക്കോളജി പരീക്ഷകളുടെയും 2022 ജൂലൈയിൽ
നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. മാത്തമാറ്റിക്സ് (മേഴ്സി ചാൻസ്) പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 നകം ഓൺലൈൻവഴി അപേക്ഷ സമർപ്പിക്കണം.
സീറ്റൊഴിവ്
കേരളസർവകലാശാലയുടെ ബയോടെക്നോളജി പഠനഗവേഷണ വകുപ്പിൽ എംഎസ്സി ബയോടെക്നോളജി 20232025 ബാച്ച് അഡ്മിഷന് എസ് സി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 14 ന്
രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.