ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332) (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2017 അഡ്മിഷൻ), ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ ഏഴഴുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി മൾട്ടിമേജർ (350), ബയോകെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ബിഎ ജേർണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ, ബിഎ മലയാളം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസകേന്ദ്രം 2022 ഏപ്രിലിൽ നടത്തിയ എംഎഹിസ്റ്ററി പ്രീവിയസ് ആന്‍ഡ് ഫൈനൽ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂണ്‍ രണ്ടു വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.