ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സ്
തൃശൂർ: സമർഥനം ട്രസ്റ്റ് ഫോർ ദ് ഡിസേബിൾഡിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കും സാന്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കും വേണ്ടി സൗജന്യ റീട്ടെയിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എറണാകുളം നോർത്ത് പറവൂരിനടുത്തുള്ള ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന പരിശീലനത്തിൽ താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 19. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 7907019173, 6361511991.