കേന്ദ്രസര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എസ്സി, ഒബിസി വിഭാഗങ്ങള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനം നല്കുന്ന ഡോ. അംബേദ്കര്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
മൂന്ന് ഒഴിവുകളാണുള്ളത്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനത്തില്‍ മുന്‍ പരിചയം, പിഎച്ച്ഡി/നെറ്റ്, യുപിഎസ് സി/എസ്പിഎസ്സി മെയിന്‍ പരീക്ഷ/പ്രിലിമിനറി പരീക്ഷ യോഗ്യത എന്നിവ അഭികാമ്യം. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 80,000 രൂപയാണ് വേതനം.
താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ നിര്‍ദിഷ്ട മാതൃകയില്‍
[email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കേണ്ടതാണ്. അവസാന തീയതി 19. വെബ്സൈറ്റ്: www.cukerala.ac.in.